Latest News

5G നെറ്റ് വര്‍ക്ക് കിട്ടാന്‍ ഫോണ്‍ 5G ആയാല്‍ മാത്രം പോര! വേണ്ടത് ഇതൊക്കെയാണ്

Wed Sep 2022 | 06:26:33 news

5G supported devices: സെപ്തംബര്‍ 23 ന് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. രാജ്യം ദീപാവലി ആഘോഷങ്ങളുടെ തിരക്കിലേക്ക് അടുക്കുകയാണ്. ഇക്കാലയളവിലാണ് രാജ്യത്ത് വിപണി കൂടുതല്‍ സജീവമാകുന്നത്; പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ വിപണി. സെപ്തംബര്‍ 23 ന് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. മികച്ച വിലയില്‍ ബജറ്റിനിണങ്ങും വിധമുള്ള ഫോണുകള്‍ ഇതിലൂടെ ആവശ്യക്കാര്‍ക്ക് വാങ്ങാം. വില്‍പ്പനയ്ക്ക് മുന്നോടിയായി, വിവിധ ബ്രാന്‍ഡുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പന രാജ്യത്ത് ആരംഭിക്കാനിരിക്കെ, ഫോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇന്ത്യയില്‍ 5ജി സ്‌പെക്ട്രത്തിന്റെ ലേലം പൂര്‍ത്തിയായിക്കഴിഞ്ഞ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ടെലികോം ഓപ്പറേറ്റര്‍മാര്‍ രാജ്യത്ത് 5ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബറോടെ ഇന്ത്യയില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മൊബൈലിലും 5 ജി ലഭ്യത ഉണ്ടാകുമോ എന്നറിയണ്ടേ? 5G സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹാന്‍ഡ്‌സെറ്റ് മാത്രം പോരാ 5ജി നെറ്റ് വര്‍ക്ക് ലഭിക്കാന്‍. കമ്പനികള്‍ വ്യത്യസ്ത സ്പെക്ട്രങ്ങളാണ് വാങ്ങിയിട്ടുള്ളത്. എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും എല്ലാ ബാന്‍ഡുകളും പിന്തുണയ്ക്കില്ല. നിങ്ങളുടെ 5G മൊബൈലില്‍ പിന്തുണയ്ക്കുന്ന ബാന്‍ഡുകള്‍ കമ്പനിക്ക് ഉണ്ടായിരിക്കണം, അതുവഴി നിങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാനാകും. എയര്‍ടെല്ലിനെ കുറിച്ചാണ് ഇനി പറയുന്നത്. ഈ തിരഞ്ഞെടുത്ത ബാന്‍ഡുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് എയര്‍ടെല്‍ 5G സേവനം ഉപയോഗിക്കാന്‍ കഴിയൂ. ലേലത്തില്‍ എയര്‍ടെല്‍ എല്ലാ വിഭാഗത്തിലുള്ള ഫ്രീക്വന്‍സി ബാന്‍ഡുകളിലും 5G സ്പെക്ട്രം വാങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് എയര്‍ടെലാണ്. എയര്‍ടെല്‍ 900 MHz, 1800 MHz, 2100 MHz, 3300 MHz, 26 GHz തരംഗങ്ങള്‍ വാങ്ങിയിട്ടുണ്ട്. പക്ഷേ, ഫോണിന് അതിന്റെ ബാന്‍ഡുകളെ സംബന്ധിച്ച് മറ്റൊരു കോഡ് ഉണ്ട്. ബാന്‍ഡുകള്‍ ഇതായിരിക്കണം 900 MHz-ന് n8, 1800 MHz-ന് n3, 2100MHz-ന് n1, 3300 MHz-ന് n78, 26 GHz-ന് n258, mmWave. അതായത്, നിങ്ങളുടെ ഫോണില്‍ n8, n3, n1, n78, n258 എന്നിവയുടെ പിന്തുണയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇന്ത്യയില്‍ എയര്‍ടെല്‍ 5G സേവനം ഉപയോഗിക്കാം. ഈ ബാന്‍ഡുകളെക്കുറിച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതിനായി, നിങ്ങള്‍ സ്മാര്‍ട്ട്ഫോണിന്റെ ഔദ്യോഗിക ഫോണ്‍ വിവര സൈറ്റിലേക്ക് പോകണം. ഫോണിന്റെ മോഡല്‍ നമ്പര്‍ സെര്‍ച്ച് ചെയ്യണം. ഇതിന് ശേഷം ഏത് 5G ബാന്‍ഡുകളെയാണ് നിങ്ങളുടെ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന നിങ്ങള്‍ക്ക് പരിശോധിക്കാം. ഇത് n8, n3, n1, n78, n258 എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് Airtel 5G സേവനം ഉപയോഗിക്കാന്‍ കഴിയില്ല.

VIDEO