Latest News

കരുത്തുകാട്ടി ഇന്ത്യന്‍ സൈന്യം! DRDO യുടെ VSHORADS മിസൈല്‍ പരീക്ഷണം വിജയകരം

Wed Sep 2022 | 06:57:10 news

Very short range air defence system: 2022 സെപ്റ്റംബര്‍ 27 ന് ഡിആര്‍ഡിഒ ഒഡീഷ തീരത്തുള്ള ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നും മിസൈലുകളുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ മിസൈലുകളും ലോകോത്തര ആയുധങ്ങളും ഇന്ത്യന്‍ സേനയുടെ ഭാഗമായി മാറുന്നതിന്റെ വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. സൈന്യത്തിനായി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം (VSHORADS) മിസൈല്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് DRDO ഗവേഷണങ്ങള്‍ നടത്തി വരികയായിരുന്നു. 2022 സെപ്റ്റംബര്‍ 27 ന് ഡിആര്‍ഡിഒ ഒഡീഷ തീരത്തുള്ള ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നും ഇത്തരം മിസൈലുകളുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. VSHORADS മിസൈല്‍ നിലത്തുനിന്നുള്ള പോര്‍ട്ടബിള്‍ ലോഞ്ചറില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് മാത്രം സ്വന്തം VSHORADS ഒരു മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം (MANPAD) ആണ്. DRDO ക്ക് കീഴിലെ രാജ്യത്തെ ലാബുകളുമായും മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളുമായും സഹകരിച്ചാണ് ഹൈദരാബാദിലെ DRDO യുടെ റിസര്‍ച്ച് സെന്റര്‍ Imarat (RCI) ഇത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല, VSHORADS മിസൈലില്‍ നിരവധി നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നു. മിനിയേച്ചര്‍ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ആര്‍സിഎസ്), ഇന്റഗ്രേറ്റഡ് ഏവിയോണിക്സ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യേകതകള്‍ താരതമ്യേന ചെറിയ ദൂരത്തില്‍ നിന്നു തന്നെ വ്യോമമാര്‍ഗ്ഗമുള്ള ഭീഷണികളെ നിര്‍വീര്യമാക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും. ഇതിനായി ഇരട്ട ത്രസ്റ്റ് സോളിഡ് മോട്ടോര്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. മിസൈലിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ നീക്കാന്‍ ഇതിലൂടെ കഴിയും. ഇത്തരത്തില്‍ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മിസൈലിന്റെ രൂപകല്പന ചെയ്തിട്ടുണ്ട്. മിസൈലിന്റെ രണ്ട് വിക്ഷേപണങ്ങളും വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

VIDEO