Latest News

പ്രത്യേകതകൾ കൊണ്ട് സമ്പന്നം ജെജു ദ്വീപ്

Wed Oct 2020 | 09:15:26 news

സഞ്ചാരികളിൽ പലർക്കും അപരിചിതമായ ഒരു സ്ഥലം ആയിരിക്കാം സൗത്ത് കൊറിയയിലെ ജെജു ദ്വീപ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേ അഗ്നിപർവത സ്ഫോടനത്തിലൂടെയാണ് ഈ ദ്വീപ് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ബി സി മൂന്നാം നൂറ്റാണ്ട് മുതൽ ജനവാസം തുടങ്ങിയ ജെജു ദ്വീപിന്റെ വിശേഷങ്ങൾ നോക്കാം. ഐലൻഡ്‌സ് ഓഫ് ദി ഗോഡ്സ് എന്നാണ് കൊറിയക്കാർ ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. കൊറിയയുടെ ഹവായ് എന്ന പേരിലും ഈ ദ്വീപ് അറിയപ്പെടുന്നു. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള കൊറിയ കടലിലാണ് ജെജു ദ്വീപ് ഉള്ളത്. ദ്വീപ് ദക്ഷിണ കൊറിയയിലെ സ്വയംഭരണാധികാരമുള്ള ദ്വീപുകൂടിയാണിത്. സൂര്യോദയ കാഴ്ചകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം കൂടിയാണ് ഇവിടത്തെ സിയോങ് സാൻ ഇൽചുൽബോംഗ് പർവ്വതം. സൺറൈസ് പീക്ക് എന്നപേരിലാണ് ഈ പർവ്വതം അറിയപ്പെടുന്നത്. ഈ പർവ്വതത്തിലെ സൂര്യോദയ സമയത്തെ കാഴ്ചകൾ നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും. ദ്വീപിലെ മറ്റൊരു ആകർഷണമാണ് ടെഡി ബിയർ മ്യൂസിയം. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള നിരവധി ടെഡി ബിയറുകൾ ആണ് ഇവിടെ പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ടെഡി ബിയർ മ്യൂസിയം കൂടിയാണിത്. ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് കടലിലേക്ക് നേരിട്ട് പതിക്കുന്ന വെള്ളച്ചാട്ടം. ഈ ദ്വീപിലെ ജിയോങ്പാങ് വെള്ളച്ചാട്ടമാണ് കടലിലേക്ക് നേരെ പതിക്കുന്നത്.

VIDEO