Latest News

കേരളത്തിലുടനീളം കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബോക്‌സോപ്പ്-മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സഹകരണം

Thu Jun 2021 | 05:22:31 news

കൊച്ചി: കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനായി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പായ ബോക്‌സോപ്പ് മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡുമായി സഹകരിക്കുന്നു. മഹീന്ദ്ര ഇന്‍ഷുറന്‍സിന്റെ പിന്തുണയോടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ബോക്‌സോപ്പ് ബൃഹത്തായ ഈ സേവനം കേരളമൊട്ടാകെ നല്‍കുക. ഗ്രൂപ്പ് കോവിഡ് പ്ലാനാണ് ബോക്‌സോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് പോസിറ്റീവായ വ്യക്തിക്ക് 25,000 രൂപ ലഭിക്കും. ഇതോടൊപ്പം വ്യക്തികള്‍ക്ക് കോവിഡ് ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികില്‍സയും (മറ്റ് ആശുപത്രികളില്‍ റീ-ഇംബേഴ്‌സ്‌മെന്റ്) ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആള്‍ക്ക് ദിവസവും 1000 രൂപ വീതം (വര്‍ഷത്തില്‍ പരമാവധി 30 ദിവസത്തേക്ക്) അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. എന്റോള്‍ ചെയ്ത് 30 ദിവസത്തിനു ശേഷമായിരിക്കും പ്ലാന്‍ ലഭിക്കുക. ബോക്‌സോപ്പ്-അക്ഷയയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും എല്ലാ അക്ഷയ കേന്ദ്രങ്ങളിലൂടെയും എന്റോള്‍ ചെയ്യാം. സാമ്പത്തിക വ്യവസായ രംഗത്ത് 55 വര്‍ഷത്തിലധികം പരിചയമുള്ള ഒരു കൂട്ടം വ്യക്തികള്‍ ചേര്‍ന്ന് പ്രമോട്ട് ചെയ്യുന്ന ബോക്‌സോപ്പ് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫിന്‍ടെക്ക് സ്റ്റാര്‍ട്ട്അപ്പാണെന്നും മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ താങ്ങാനാവുന്ന സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ സമീപസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുമെന്ന് ബോക്‌സോപ്പ് സൊല്യൂഷന്‍സ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ശശിധരന്‍ പറഞ്ഞു. കോവിഡ് ബാധിതര്‍ക്ക് ആശ്വാസമാകുന്ന സംരംഭത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും സേവനം മഹീന്ദ്ര ഗ്രൂപ്പിന്റെ നൂതനമായ ആശയമാണെന്നും ഈ പിന്തുണ കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് സഹായമാകുമെന്നും എത്രയും പെട്ടെന്ന് അവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് എംഡിയുടെ ചുമതലയുള്ള വേദനാരായണന്‍ ശേഷാദ്രി പറഞ്ഞു.

VIDEO