Latest News

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വർണം ; ലോകത്തെ എറ്റവും വലിയ ഖനി തുറക്കാനൊരുങ്ങുന്നു

Thu Oct 2020 | 05:22:06 news

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തിൽ ഏറ്റവും അധികം സ്വർണ്ണ നിക്ഷേപമുള്ള ഖനിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി കമ്പനിയായ പോളിയസാണ് ഈ ഖനിയുടെ ഉടമസ്ഥാവകാശത്തിനായി ശ്രമിക്കുന്നത്. 540 ദശലക്ഷം ടൺ അയിര് നിക്ഷേപം ഈ ഖനിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 40 മില്യൺ ട്രോയ് ഔൺസ് സ്വർണ്ണം ഇവിടെ നിന്നും ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

VIDEO