Latest News

സൂരജിന്റെ മൈലേജ് 80 കിലോമീറ്റർ

Wed Oct 2020 | 12:11:04 news

പലവിധത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്. റോയൽ എൻഫീൽഡ്, യമഹ RX100 എന്നിവയാണ് പലപ്പോഴും മോഡിഫിക്കേഷന് വിധേയമാകാറുള്ളത്. വളരെ അപൂർവമായ ഒരു വാഹനവും മോഡിഫിക്കേഷനും ആണ് ഇന്ന് നോക്കുന്നത്. സൂരജ് 325 ഡീസൽ മോട്ടോർസൈക്കിൾ ആണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്. റോയൽ എൻഫീൽഡിന് സമാനമായ രീതിയിലുള്ള ഡീസൽ എഞ്ചിനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ എൻഫീൽഡ് രൂപമാറ്റം വരുത്തിയാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. ഏകദേശം ഒരു വർഷം മുമ്പ് ഈ വാഹനം മുൻ ഉടമയുടെ കയ്യിൽ എത്തിയപ്പോൾ ആക്രി വാഹനത്തിന് തുല്യമായ രൂപമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹം വാഹനത്തിന്റെ നിറം മാറ്റുകയും റോയൽ എൻഫീൽഡിന്റെ സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു. പിന്നീട് ഈ വാഹനം സ്വന്തമാക്കിയ ഉടമ വാഹനത്തിന്റെ രൂപം പൂർണമായും മാറ്റി. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും ഒറിജിനൽ പാർട്സുകൾ തന്നെ ആക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഏകദേശം ഒരു വർഷമാണ് വാഹനത്തെ ഇത്തരത്തിലൊരു രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ആവശ്യമായി വന്നത്.

VIDEO