Latest News

70% ദക്ഷിണേന്ത്യക്കാരും ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ ഗാഡ്‌ജെറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു: സര്‍വേ

Thu May 2021 | 05:05:59 news

കൊച്ചി: 70 ശതമാനം ദക്ഷിണേന്ത്യക്കാരും ഇപ്പോള്‍ ആരോഗ്യ, ഗാര്‍ഹിക സുരക്ഷാ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്കക്കൂണ്‍ ഇഫക്റ്റ് ഓണ്‍ ഹോം ആന്‍ഡ് ഹെല്‍ത്ത് സെക്യൂരിറ്റി എന്ന പേരില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തി. പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്ഷേമത്തിനുമാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് 84 ശതമാനം പേരും സമ്മതിക്കുന്നതായി പഠനം കണ്ടെത്തി. ദക്ഷിണേന്ത്യ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന് ഇത് ഈ സമയത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. നിലവില്‍ വീട്ടില്‍ ഇരിക്കുക, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കൊച്ചിയില്‍ നിന്നുള്ളവര്‍ വ്യക്തമായി സമ്മതിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൈദരാബാദിലെ 95.08 ശതമാനം പേരും ബെംഗളൂരുവിലെ 86.89 ശതമാനവും ഇത് പിന്തുടരുന്നു. വാങ്ങലിന്റെ കാര്യത്തിലും ആരോഗ്യകാര്യങ്ങളിലേക്ക് മാറ്റം പ്രതിഫലിക്കുന്നുണ്ട്. കോവിഡ്-19നെ മുമ്പ് ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ, വാങ്ങാന്‍ സാധ്യതയുള്ള സാമഗ്രികളുടെ പട്ടികയില്‍ നിന്നും നാലില്‍ ഒരാള്‍ (25.88 ശതമാനം) സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ തെരഞ്ഞെടുത്തപ്പോള്‍, 22.87 ശതമാനം പേര്‍ അടുക്കള ഉപകരണളും 18.26 ശതമാനം ആഭരണങ്ങളും 12.22 ശതമാനം പേര്‍ യുവി സ്റ്റെറിലൈസര്‍ പോലുള്ള ആരോഗ്യ ഉപകരണങ്ങളും തെരഞ്ഞെടുത്തു.

VIDEO