Latest News

വണ്ടർലാ ടിക്കറ്റുകൾക്ക് 50 % ഡിസ്‌കൗണ്ട്

Fri May 2021 | 04:45:35 news

പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ ഹോളിഡെയ്‌സ് മുൻകൂട്ടിയുള്ള പാർക്ക് ടിക്കറ്റ് ബുക്കിംഗിനും റിസോർട്ട് റിസർവേഷനും ഇപ്പോൾ 50% ഇളവ് പ്രഖ്യാപിച്ചു. 2021 ജൂൺ 6-ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യഥാർത്ഥ നിരക്കിൽ നിന്നും 50% വരെ ലാഭിക്കാൻ ഈ ഓഫറിലൂടെ സാധിക്കുന്നു. പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഒരാൾക്ക് 699 രൂപയ്ക്ക് (ജിഎസ്ടി ഉൾപ്പെടെ) ലഭിക്കും. വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ഈ ഓഫർ ലഭ്യമാണ് . ഈ ഓഫറിൽ വണ്ടർലാ ബംഗളൂരു റിസോർട്ട് 2999 രൂപ +ജി.എസ് .ടി എന്ന നിരക്കിൽ രണ്ട് പേർക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെടെ ഒരു ദിവസത്തെ താമസത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. ഇതൊരു ഓപ്പൺ ടിക്കറ്റായതിനാൽ, ടിക്കറ്റുകൾ ഇപ്പോൾ,മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്, പാർക്കുകളും റിസോർട്ടുകളും തുറക്കുന്ന സമയത്ത് അവരുടെ ഇഷ്ടാനുസരണം സന്ദർശന തീയതികൾ തിരഞ്ഞെടുക്കാം. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നിയന്ത്രണങ്ങളൊന്നും ഇല്ലാതെ അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ ഏതു ദിവസവും പാർക്ക് സന്ദർശിക്കാവുന്നതാണ് .ഈ ഓഫറിലൂടെ വാങ്ങുന്ന ടിക്കറ്റുകൾക്ക് 2022 മാർച്ച് 31 വരെയാണ് കാലാവധി. ഓഫർ ലഭിക്കാനായി 2021 ജൂൺ 6-ന് മുൻപായി ടിക്കറ്റ് ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8281998877 എന്ന നമ്പറിൽ വിളിക്കാവുന്നതോ വണ്ടർലാ വെബ്‌സൈറ്റ് (https://www.wonderla.com) സന്ദർശിക്കാവുന്നതോ ആണ്.

VIDEO