Latest News

നാരങ്ങയേക്കാള്‍ വലിപ്പത്തിലും ഗുണത്തിലും കേമനാണ് ഇവന്‍

Thu Jun 2022 | 05:08:45 news

സാധാരണ നാരങ്ങയേക്കാള്‍ വലുപ്പത്തിലും അതുപോലെ ഗുണത്തിലും ഏറെ പ്രത്യേകതകളുള്ള പഴമാണ് പോമേലോ അല്ലെങ്കില്‍ കമ്പിളി നാരങ്ങ അഥവാ ബബ്ലൂസ് നാരങ്ങ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ പഴം. കമ്പിളി നാരങ്ങ അഥവാ ബബ്ലൂസ് നാരങ്ങ എന്നെല്ലാം നമ്മളുടെ നാട്ടില്‍ അറിയപ്പെടുന്ന പോമേലോയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. നാരങ്ങയുടെ ഇനത്തില്‍ തന്നെ ഏറ്റവും വലുതായ ഈ പഴം നമ്മളുടെ ഓറഞ്ചുപോലെതന്നെ അല്ലികളുള്ള പഴമാണ്. മധുരവും പുളിപ്പും നിറഞ്ഞ ഈ സിട്രസ് പഴം വെറുതെ കഴിക്കുവാനും രുചികരമാണ്. അതുപോലെതന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട് അവ ഏതെല്ലാമെന്ന് നോക്കാം ദഹനം നല്ലരീതിയില്‍ നടക്കുവാന്‍ സഹായിക്കുന്നു എന്നും ഒരു 25 ഗ്രാം വീതം ബബ്ലൂസ് നാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് ആവശ്യമായ ഫൈബര്‍ കണ്ടന്റ് എത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ആവശ്യത്തിന് ഫൈബര്‍ ശരീരത്തില്‍ എത്തിയാല്‍ ഇത് ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും അതുപോലെതന്നെ വയറ്റില്‍ ഉണ്ടാകുന്ന ദഹനക്കേട്മൂലമുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കുന്നതിനും ഇത് സഹായിക്കും. വയറ്റീന്ന് പോകുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ബോവല്‍ മൂവ്‌മെന്റ് കറക്ട് ആക്കുന്നതിനാല്‍ വയറ്റീന്ന് എന്നും നോര്‍മലായി പോകുന്നതിനും ഇത് സഹായകമാണ്. അതുപോലെ, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരഭാരം നിലനിര്‍ത്തുന്നതിനും ഇത് സഹായകമാണ്. ശരീരഭാരം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു ഇതില്‍ ധാരാളം പ്രോട്ടീനും അതുപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് കഴിച്ചുകഴിഞ്ഞാല്‍ വയര്‍ നിറഞ്ഞ ഫീല്‍ ലഭിക്കുകയും അതുപോലെ അമിതമായി കഴിക്കുവാന്‍ തോന്നാതിരിക്കുന്നത് തടി കുറയ്ക്കുന്നതിനും അതുപോലെ അമിതമായി തടി കൂടാതിരിക്കുന്നതിനും സഹായിക്കും. അതുകൊണ്ട് ഡയറ്റില്‍ കമ്പിളി നാരങ്ങയും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

VIDEO