Latest News

നല്ലൊരു മോയ്‌സ്ച്വറൈസര്‍ ആയി ഇനി നാളികേരവെള്ളവും ഉപയോഗിക്കാം

Sat Jun 2022 | 06:17:23 news

നാളികേരവെള്ളം കുടിക്കുന്നതും അതുപോലെതന്നെ മുഖത്ത് പുരട്ടുന്നതിലൂടെയും നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം. നാളികേരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിവിധ തരത്തിലുള്ള ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. അതുപോലെതന്നെ സൗന്ദര്യം നോക്കുന്നവര്‍ നാളികേരപ്പാല്‍ അതുപോലെ വെളിചെണ്ണ എന്നിവയും ഉപയോഗിക്കാറുണ്ട്. ഈ നാളികേരപ്പാലും വെളിച്ചെണ്ണയും പോലെതന്നെ ഗുണകരമാണ് നാളികേരവെള്ളവും. ഇതിന്റെ ആരോഗ്യവങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. എന്നും മുഖത്ത് നാളികേരവെള്ളം പുരട്ടുന്നത് ചര്‍മ്മം നൗറിഷ് ആക്കുന്നതിനും അതുപോലെതന്നെ നന്നായി മോയ്‌സ്ച്വറൈസര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും സഹായിക്കും. ഇതില്‍ അമിനോ ആസിഡ് അതുപോലെതന്നെ ഷുഗര്‍ കണ്ടന്റും അടങ്ങിയിരിക്കുന്നതിനാലാണ് മുഖം നൗറിഷ് ചെയ്ത് നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കുന്നത്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ് കണ്ടന്റ് ചര്‍മ്മം മൃദുവാക്കി സംരക്ഷിക്കുന്നതിനും സഹായകമാണ്.

VIDEO