Latest News

അച്ഛനാകാൻ പറ്റിയ പ്രായം ഇത്

Thu Jun 2022 | 04:31:07 news

മാതാപിതാക്കളാകുവാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഇതെല്ലാം ഒത്തുവരുമ്പോള്‍ മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് എന്താണെന്ന് അറിയാം കുട്ടികളുണ്ടാകുവാന്‍ ഒരു പുരുഷന് വേണ്ട കാര്യങ്ങളും പ്രായ പരിധി എത്രയാണെന്നും വിവരിക്കുകയാണ് Dr. Chirag Bhandri, Founder, Institute of Andrology and Sexual Health. മാതാപിതാക്കള്‍ ആകുവാന്‍ തയ്യാറെടുക്കുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ് രണ്ടുപേരുടേയും പ്രായം പരിഗണിക്കുന്നത്. അതായത്, ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ 20 വയസ്സാണ് അമ്മയാകുവാനുള്ള യഥാര്‍ത്ഥപ്രായം എന്ന് പറയും. എന്നാല്‍, പുരുഷന്റെ പ്രായം എവിടേയും പരാമര്‍ശിച്ച് കാണാറില്ല. ഒരു പുരുഷന്‍ എപ്പോള്‍ അച്ഛനാകണമെന്നത് അയാളുടെ പ്രായത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതല്ല, അയാളുടെ ചുറ്റുപാടും ഇതിന് ഒരു ഘടകമാണ്. ഒരു ദമ്പതികള്‍ മാതാപിതാക്കളാകുവാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് പരിഗണിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പ്രായം ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് എത്രകാലത്തോളം ആരോഗ്യമുള്ള ബീജം ഉല്‍പാദിപ്പിക്കുന്നുവോ അത്രകാലത്തോളം ആച്ഛനാകുവാനുള്ള സാധ്യതയും ഉണ്ട്. പുരുഷന്മാര്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രത്യുല്‍പാദനശേഷി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പ്രായമായിട്ടും നല്ല ആരോഗ്യമുള്ള ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ കുട്ടികള്‍ക്കുവേണ്ടി പരിശ്രമിക്കാവുന്നതാണ്. ശരിക്കുമുള്ള പ്രായം നോക്കുകയാണെങ്കില്‍ പുരുഷന്മാര്‍ക്ക് 19 വയസ്സ് മുതല്‍ 70 വയസ്സുവരെ അച്ഛനാകുവാനുള്ള ശേഷിയുണ്ട്. പുരുഷന്മാര്‍ക്ക് അങ്ങിനെ പ്രത്യേകിച്ച് പ്രായപരിധി ഇല്ലെന്നുതന്നെ സാരം. ബീജത്തിന്റെ ഗുണമേന്മ പുരുഷന് അവന്റെ ജീവിതകാലം മുഴുവന്‍ പ്രത്യുല്‍പാദന ശേഷി ഉണ്ട്. പക്ഷേ, വര്‍ഷം കഴിയും തോറും അതിന്റെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും വ്യത്യാസം വന്നെന്നിരിക്കാം. ഒരു പുരുളന്‍ പ്രായപൂര്‍തതിയാകുമ്പോള്‍ അവന്റെ ബീജം ജെനെറ്റിക്കല്‍ ആള്‍ട്രേഷനിലൂടെ കടന്ന് പോകുന്നുണ്ട്. അതുപോലെ ഡിഎന്‍എ ഡാമേജ് ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. ഇത് അയാളുടെ പ്രത്യുല്‍പാദനശേഷിയെ ഇല്ലാതാക്കിയെന്നും വരാം. അതുപോലെ ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ബീജത്തിന്റെ കൗണ്ട് കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു പുരുഷന്‍ ആരോഗ്യവാനായി നല്ല ജീവിതശൈലി പിന്തുടര്‍ന്നാല് മാത്രമാണ് കുട്ടികള്‍ ഉണ്ടാകൂ.

VIDEO