Latest News

ഒരേസമയം ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി, പക്ഷേ....

Wed Sep 2022 | 08:37:05 news

Multiple Pregnancy: പാകിസ്ഥാനിലെ കറാച്ചിയിൽ ആറ് കുട്ടികൾക്ക് ജന്മം നൽകി യുവതി. Multiple Pregnancy: പാകിസ്ഥാനിലെ കറാച്ചിയിൽ ആറ് കുട്ടികൾക്ക് ജന്മം നൽകി യുവതി. നാല് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് യുവതി ജന്മം നൽകിയത്. അതിൽ ഒരു പെൺകുഞ്ഞിന് ജനിച്ച ഉടൻ മരണം സംഭവിക്കുകയായിരുന്നു. കറാച്ചിയിലെ കാലാപുലിൽ താമസിക്കുന്ന ഹിന സാഹിദാണ് ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. സാധാരണ പ്രസവത്തിലൂടെയാണ് കുഞ്ഞുങ്ങൾക്ക് യുവതി ജന്മം നൽകിയത്. ഈ വർഷം ഓഗസ്റ്റ് മാസത്തിൽ പാകിസ്ഥാനിലെ സിന്ധിൽ ഒരു സ്ത്രീ ഒരേസമയം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഇത്തരത്തിൽ ഒരു പ്രസവത്തിൽ രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നതിനെ മൾട്ടിപ്പിൾ ബെർത് എന്ന് വിളിക്കുന്നു. രണ്ട് കുട്ടികൾ ഒരുമിച്ച് ജനിക്കുമ്പോൾ അവരെ ഇരട്ടകൾ എന്നും മൂന്ന് കുട്ടികൾ ഒരുമിച്ച് ജനിക്കുമ്പോൾ അവരെ ട്രിപ്പിൾസ് എന്നും വിളിക്കുന്നു. അതുപോലെ, ഒരു സ്ത്രീ ഒരേസമയം ആറ് കുട്ടികൾക്ക് ജന്മം നൽകുമ്പോൾ, അവളെ സെക്സ്റ്റപ്ലെറ്റ് ( sextuplet) എന്ന് വിളിക്കുന്നു.

VIDEO