Latest News

പുത്തന്‍ കാരവന്‍ സ്വന്തമാക്കി മോഹന്‍ലാല്‍: നമ്പര്‍ 2255 തന്നെ!

Wed Sep 2022 | 05:33:08 news

Mohanlal new caravan: എറണാകുളം ആര്‍ടിഒയ്ക്ക് കീഴില്‍ സ്വകാര്യ വാഹനമായാണ് പുതിയ കാരവന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ പുത്തന്‍ കാരവന്റെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. തന്റെ ഇഷ്ട നമ്പറായ 2255 തന്നെയാണ് അദ്ദേഹം ഇത്തവണയും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്‍സാണ് ബസിനെ കാരവനായി രൂപപ്പെടുത്തിയത്. എറണാകുളം ആര്‍ടിഒയ്ക്ക് കീഴില്‍ സ്വകാര്യ വാഹനമായാണ് പുതിയ കാരവന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തില്‍ കിടപ്പുമുറിയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. നിലവില്‍ ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെല്‍ഫയറാണ് മോഹന്‍ലാല്‍ തന്റെ പതിവ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്.

VIDEO