Latest News

ആരാധകർക്കൊപ്പം പൊന്നിയിൻ സെൽവൻ കണ്ട് വിക്രം, വീഡിയോ

Fri Sep 2022 | 06:53:18 news

Ponniyin Selvan: സംവിധായകൻ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിയാൻ വിക്രം, തൃഷ, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ജയം രവി തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തില്‍ നിന്ന് ജയറാമും പൊന്നിയന്‍ സെല്‍വനില്‍ വേഷമിടുന്നുണ്ടെന്നതാണ് സവിശേഷത. ഇപ്പോഴിതാ ചിയാൻ വിക്രം ആരാധകർക്കൊപ്പം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ വീഡിയോയാണ് വൈറൽ ആയി മാറിയിരിക്കുന്നത്. സെൽഫിക്ക് പോസ് ചെയ്‌ത അദ്ദേഹം സിനിമ എങ്ങനെയുണ്ടെന്ന് ആരാധകരോട് ചോദിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

VIDEO