Latest News

നവകേരള സദസ്സിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ

Sat Dec 2023 | 04:38:04 news

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ. യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്നും സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.

VIDEO