Latest News

ശബരിമലയിൽ വൻ തിരക്ക്, ഏഴു മണിക്കൂർ വരെ ക്യൂ

Mon Dec 2023 | 04:28:16 news

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് ഏഴു മണിക്കൂർ വരെ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്. തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമാണ് ഏറ്റവും അധികം ഭക്തർ ദർശനത്തിനെത്തിയത്. എൺപതിനായിരത്തിലധികം ആളുകൾ ഓരോ ദിവസവും ദർശനം നടത്തി. തീർഥാടകർ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ വലിയ തിക്കും തിരക്കുമാണ്. മുഴുവൻ സമയവും നടപ്പന്തൽ നിറയുന്നു. ക്യൂ കോംപ്ലക്സ് മുതൽ മരക്കൂട്ടം വരെ നീണ്ട നിര. ഏഴ് മണിക്കൂർ വരെയാണ് തീർത്ഥാടകർ ക്യൂവിൽ നിൽക്കുന്നത്. പലരും കുഴഞ്ഞ് വീഴുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെയും പ്രാഥമികാവശ്യത്തിനു സൗകര്യം കിട്ടാതെയുമാണ് ഭക്തർ വലയുന്നത്.

VIDEO