Latest News

തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഫ്‌ലാറ്റ് മുറിയില്‍ മരിച്ച നിലയില്‍

Tue Dec 2023 | 05:37:19 news

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ മരിച്ച നിലയില്‍. ഫാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന.അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

VIDEO