Latest News

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Wed Dec 2023 | 05:01:53 news

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

VIDEO