Latest News

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്

Sat Dec 2023 | 05:00:41 news

കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു. കാനം രാജേന്ദ്രൻ്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.

VIDEO