Latest News

കാനം രാജേന്ദ്രന്റെ വേർപാടിൽ കേരള അസോസിയേഷൻ അനുശോചനയോഗം നടത്തി

Wed Dec 2023 | 04:44:27 news

കുവൈറ്റ് സിറ്റി : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാടിൽ കേരള അസോസിയേഷൻ കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു. ഇടതുപക്ഷ നയപരിപാടികളിൽ ചാഞ്ചല്യം ഇല്ലാതെ തന്നെ അടിസ്ഥാന വർഗത്തെ നെഞ്ചോടു ചേർത്ത് പിടിച്ച മാതൃക കമ്മ്യുണിസ്റ്റ് ആയിരുന്നു കാനം രാജേന്ദ്രൻ എന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബേബി ഔസെഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റും ലോക കേരള സഭാ അംഗവുമായ ഉണ്ണിമായ ഉണ്ണികൃഷ്ണൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജനറൽ കോർഡിനേറ്റർ പ്രവീൺ നന്തിലത്ത് അനുശോചനം രേഖപെടുത്തി. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ സംഘടനാ പ്രതിനിധികൾ സന്നിഹിതരായിരുന്നു. ഷൈമേഷ് (കലാകുവൈറ്റ്), സത്താർ കുന്നിൽ (ഐ എൻ എൽ) സുബിൻ അറക്കൽ (കേരള കോണ്ഗ്രസ് ), ബിജു സ്റ്റീഫൻ ( ഒ എൻ സി പി ), കൃഷ്ണൻ കടലുണ്ടി (ഒ ഐ സി സി ), ഷെരീഫ് പി ടി. ( കെ ഐ ജി), ലായിക് മുഹമ്മദ്‌ (വെൽഫയർ പാർട്ടി), സുരേഷ് കെ പി (ഐ ബി പി സി ), ഓമനകുട്ടൻ ( ഫോക് ), ജ്യോതിദാസ് ( സ്വാന്തനം ), അനിൽ കേളോത്ത് (കേരള പ്രെസ്സ് ക്ലബ് ), ഷാഹിദ് ലബ്ബ ( ഫോകസ്), ബിവിൻ തോമസ്, ഉത്തമൻ വളത്തുകാട്, അനിൽ പി അലൈക്സ്, ജെ സജി, സന്തോഷ്‌, ടി വി ഹിക് മത്ത്, അനിൽകുമാർ, ബാലകൃഷ്ണൻ, അജിത്, ഷൈജിത്, ലിസ്സി വിത്സൻ, മുബാറക് കാമ്പ്രത്ത് തുടങ്ങീ നിരവധി സംഘടനാ നേതാക്കൾ അനുശോചനം രേഖപെടുത്തി. അനിൽ കെ ജി നന്ദി പറഞ്ഞു. ബൈജു തോമസ്, ഷംനാദ് എസ് തോട്ടത്തിൽ, ശ്രീഹരി, ശ്രീലാൽ മുരളി, ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, മഞ്ജു മോഹനൻ, അച്യുത് വി സത്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

VIDEO