Latest News

ഗവര്‍ണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

Wed Dec 2023 | 04:45:21 news

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയില്‍ തടഞ്ഞ കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിശദമായി വാദം കേള്‍ക്കും.കേസില്‍ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.ഒരാള്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതില്‍ പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കും. ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു.രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടയുമ്പോഴാണ് 124 വകുപ്പ് ചുമത്തുക. ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിച്ച കേസിലെ പ്രതികളായ അഞ്ചു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇവര്‍ക്കെതിരെ കലാപ ആഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

VIDEO