Latest News

വിടാതെ ​ഗവർണർ, വിയർത്ത് എസ്എഫ്ഐ

Wed Dec 2023 | 04:50:25 news

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന റിപ്പോർട്ടുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാത്രിയിൽ സംസ്ഥാനത്തിന്റെ ​ഗവർണറെ തടയാൻ പൊലീസ് വാഹനത്തിൽ ക്രിമിനലുകളെ എത്തിച്ച സംഭവമാണ് പ്രകോപനം. എസ്എഫ്ഐയുടെ മറവിലാണ് ഈ അക്രമമെന്നാണ് ​ഗവർണർ കരുതുന്നത്. തന്നെ ത‌ടഞ്ഞത് മുഖ്യമന്ത്രി സ്പോൺസർ ചെയ്ത ക്രിമിനലുകളാണെന്നും ​ഗവർണർ പറയുന്നു. എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിൻറെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണ്ണ‍റുടെ തീരുമാനം. സംസ്ഥാനത്തിൻറെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കും.

VIDEO