Latest News

സാമൂഹ്യ പെൻഷൻ മുടങ്ങി, ​ഗൃഹനാഥൻ ആശുപത്രിയിൽ തൂങ്ങി മരിച്ചു

Fri Dec 2023 | 04:53:47 news

കൊല്ലം: സാമൂഹിക പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിതറ പഞ്ചായത്തിലെ വട്ടമുറ്റം സ്വദേശിയായ ശശിധരൻ (66) ആണ് ആശുപത്രിക്കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു ശശിധരൻ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇയാൾക്കു കുറച്ചു നാളായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളായി ജോലി മുടങ്ങി. വർദ്ധക്യകാല പെൻഷൻ ലഭിച്ചിരുന്ന ഇദ്ദേഹത്തിനു മാസങ്ങളായി അതും മുടങ്ങിയതോടെ കടുത്ത നിരാശനായിരുന്നു എന്നു ബന്ധുക്കൾ പറയുന്നു. കൈയിൽ പണം ഇല്ലാത്തതിനെ തുടർന്ന് പട്ടിണിയിലായിരുന്നു കുടുംബം എന്നും പറയുന്നു. മക്കൾ ഉപേക്ഷിച്ചതിനു പിന്നാലെ രണ്ടാം ഭാര്യയായ സരോജിനിയുടെ കൂടെയായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഇളയമകളും കൂടെ ഉണ്ടായിരുന്നു.

VIDEO