Latest News

39 വർഷത്തെ ചരിത്രം തിരുത്തി കെഎസ്‌യു; തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിയൻ പിടിച്ചെടുത്തു; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Sat Dec 2023 | 04:30:48 news

തൃശ്ശൂര്‍: 39 വർഷത്തെ ചരിത്രം തിരുത്തി തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് വൻ വിജയം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം. കെഎസ്‌യു വിജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മുഴുവന്‍ സീറ്റുകളിലും കെഎസ്‌യുവിനാണ് വിജയം. 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്‌യു ഫുള്‍ പാനല്‍ വിജയം നേടുന്നത്. ചേലക്കര ഗവ പോളിടെക്‌നിക്ക് കോളേജിലും കെഎസ്‌യു മുഴുവന്‍ സീറ്റുകളിലും വിജയിച്ച് യൂണിയന്‍ പിടിച്ചെടുത്തു. തൃശ്ശൂര്‍ ഗവ. വുമണ്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ചെയര്‍ പേഴ്സണ്‍ സ്ഥാനവും കെഎസ് യു നേടി.

VIDEO