Latest News

മാധവിക്കുട്ടി സാഹിത്യ പുരസ്കാരം തുളസി കോട്ടുക്കലിനും ബാബു തടത്തിലിനും

Sat Dec 2023 | 04:31:39 news

കൊല്ലം: പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണയ്ക്കായി ” കിരീടം ബുക്സ് ” ഏർപ്പെടുത്തിയ 2022, 2023 വർഷങ്ങളിലെ മാധവിക്കുട്ടി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.2022 ലെ പുരസ്കാരം തുളസി കോട്ടുക്കലിനും 2023ലെ പുരസ്കാരം ബാബു തടത്തിലിനും സമ്മാനിക്കും.സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. 2023 ഡിസം: 23-ാം തീയതി ചണ്ണപ്പേട്ട എം.ടി.എച്ച്.എസ്സിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ വച്ചാണ് ഇരുവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

VIDEO