Latest News

മലപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 മരണം

Sat Dec 2023 | 04:33:50 news

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അഞ്ച് മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, തെസ്നിമയുടെ മകൾ എന്നിവരാണ് മരിച്ചത്. കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

VIDEO