Latest News

KERALAനവകേരള സദസ്സ് : ചിറയിൻകീഴ് മണ്ഡലത്തിലെ വേദിയും മാറ്റി

Mon Dec 2023 | 04:43:10 news

കൊല്ലം; ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിന് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് വേദിയാകും. നേരത്തെ ശാർക്കര ദേവീ ക്ഷേത്ര മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 രാവിലെ 11നാണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിനു വേദിയാക്കരുതെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധിച്ചിരുന്നു. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവ കേരള സദസിനു നൽകിയതിനെതിരേ സമർപ്പിപ്പ ഹർജിയിലായിരുന്നു വിധി. പിന്നാലെ ചടയമം​ഗലം മണ്ഡലത്തിലെ കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ വേദിയും മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നല സിപിഎം നേതൃത്വം ഇടപെട്ട് ശാർക്കര ദേവീ ക്ഷേത്ര മൈതാനത്തു നിന്നു വേദി മാറ്റിയത്.

VIDEO