Latest News

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യൻ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കുവൈറ്റിലെത്തി ദുഃഖത്തിൽ പങ്കു ചേർന്നു

Mon Dec 2023 | 04:44:09 news

കുവൈറ്റ് സിറ്റി : ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക ഭവന നഗരകാര്യ മന്ത്രിബഹു. ഹർദീപ് സിംഗ് പുരി ബഹു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയെ സന്ദർശിച്ച്‌ അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ദുഃഖകരമായ നിര്യാണത്തിൽ ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി യുടെയും അനുശോചന സന്ദേശങ്ങൾ കൈമാറി. അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖവും ഖേദവും ഉണ്ടെന്ന് ബഹു. ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ബഹുമാന്യ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. കുവൈറ്റിന്റെ വികസനത്തിനും സമൃദ്ധിക്കും ബഹു. അമീർ നൽകിയ സംഭാവനകൾ വലുതാണ്. കുവൈറ്റ് ജനതയുടെ ക്ഷേമത്തിനായി നടത്തിയ അക്ഷീണം പ്രയത്നങ്ങളുടെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്ക പ്പെടും. ഇന്ത്യക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് അവരുടെ കരുതലും ദയയും നൽകിയ ഒരാളെയാണ് നഷ്ടപ്പെട്ടത്. ബഹു. വിയോഗത്തിൽ അനുശോചിക്കുന്നതോടൊപ്പം കുവൈറ്റിലെഭരണാധികാരികൾക്കും ജനങ്ങൾക്കും ഒപ്പം ഇന്ത്യയും ദുഃഖത്തിൽ പങ്കു കൊള്ളുന്നു-ശ്രിമതി ദ്രൗപതി മുർമു അറിയിച്ചു.

VIDEO