Latest News

മകളേ മാപ്പ് : കോൺഗ്രസ് സായാഹ്‌ന ധർണ

Mon Dec 2023 | 04:45:24 news

ശൂരനാട് തെക്ക്: വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പതാരത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണയ്ക്ക് മുന്പ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിണറായി ഗവൺമെന്റിന്റെ മർദ്ദകനയത്തിനെതിരെ പ്രകടനവും മന്ത്രി സഭയുടെ ഉപയോഗ ശൂന്യതയുടെ പ്രതീകമായി 21 വാഴകൾ നട്ട് പ്രതിഷേധവും രേഖപ്പെടുത്തി. ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹയിൽ അൻസാരി ഉദ്ഘാടനം ചെയ്യ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി. സരസ്വതിയമ്മ, അഡ്വ.ബി. ശ്രീകുമാർ, എ.വി.ശശിധരക്കുറുപ്പ്, വി.അജയകുമാർ , ബി. പ്രേംകുമാർ,ആനന്ദൻ, ബാബുരാജൻ, ആശ രമേശ്, , രാധാകൃഷ്ണൻ നായർ, മോഹൻ, ഗണേശൻ പിള്ള,എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മുക്കട , അനു കൃഷ്ണൻ ,സന്ദീപ്,ശ്യം കുമാർ, ആനന്ദ്, ശ്രീജിത്ത്, ശ്രീശാന്ത്, നിതിൻ, രാജീവ് , വിഷ്ണു , അഭിര ജ്ഞ്,തുടങ്ങിയവർ നേത്യത്വം നൽകി.

VIDEO