Latest News

കോൺ​ഗ്രസ് ക്രൗഡ് ഫണ്ടിം​ഗ് ധനശേഖരണ യജ്ഞം ഇന്നു മുതൽ

Mon Dec 2023 | 04:52:17 news

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗ് ധനശേഖരണയജ്ഞം ഇന്ന് തുടങ്ങും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാർട്ടിയുടെ 138 വർഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓൺലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും. നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ ‘തിലക് സ്വരാജ് ഫണ്ടിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭം. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഗ്പൂരിൽ മെഗാ പൊതു റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എല്ലാ മുതിർന്ന നേതാക്കളും റാലിയിൽ പങ്കെടുക്കും. 10 ലക്ഷം പേരെങ്ങ്കിലും റാലിയിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗിനായി പാർട്ടി രണ്ട് ചാനലുകൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താ സമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബോധവൽക്കരണം നടത്താൻ എല്ലാ സംസ്ഥാന യൂണിറ്റുകളോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്കും വോളന്റിയർമാർക്കും 138 രൂപയും അതിൽ കൂടുതലും സംഭാവനയായി എല്ലാ ബൂത്തിലും കുറഞ്ഞത് പത്ത് വീടുകളിൽ എത്താനുമാണ് ലക്ഷ്യമിടുന്നത്.

VIDEO