Latest News

നവകേരളാ സദസ് നടത്തിപ്പിന് ജില്ലാ കളക്ടർമാർ പരസ്യ വരുമാനം കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ

Tue Dec 2023 | 04:36:24 news

കൊച്ചി: നവകേരളാ സദസ് നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർമാർ പരസ്യം പിടിക്കാനിറങ്ങണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ്ഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടിഅഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സർക്കാർ ജീവനക്കാരും നവകേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും

VIDEO