Latest News

33 പ്രതിപക്ഷ എംപിമാരെ കൂടി സസ്പെൻഡ് ചെയ്തു

Tue Dec 2023 | 04:41:17 news

ന്യൂഡൽഹി: ഡിസംബർ 13 പാർലമെന്റ് ആക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട 33 പ്രതിപക്ഷ എംപിമാരെ കൂടി ഇന്നു പാർലമെന്റിൽ നിന്നു സസ്പെൻഡ് ചെയ്തു. പ്ലക്കാർഡുകൾ ഏന്തി സഭയിൽ വന്നു എന്നാണ് ഇവർക്കെതിരേ ഉന്നയിച്ച കുറ്റം. കോൺ​ഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, ആന്റോ ആന്റണി. കെ. മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ നാല് കേരള എംപിമാരടക്കം ഒൻപതു പേരെ പുറത്താക്കിയിരുന്നു. ഈ സമ്മേളന കാലം കഴിയുന്നതു വരെയാണ് സസ്പെൻഷൻ.

VIDEO