Latest News

കുവൈത്ത് അമീറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എം.എ. യൂസഫലി!

Wed Dec 2023 | 03:36:52 news

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിറിൻ്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം അറിയിച്ചു. അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, മറ്റ് രാജകുടുംബാംഗങ്ങൾ എന്നിവരെ ശ്രീ യൂസഫലി ബയാൻ കൊട്ടാരത്തിൽ ചെന്നു കണ്ട് നേരിട്ട് അനുശോചനം അറിയിച്ചു. കുവൈത്തിനെയും കുവൈത്ത് ജനതയെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം യൂസഫലി ആശംസിച്ചു. ലുലു കുവൈത്ത് ഡയറക്ടർ ശ്രീ മുഹമ്മദ് ഹാരിസും അദ്ദേഹത്തെ അനുഗമിച്ചിരുന്നു

VIDEO