Latest News

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 23ന് ശനിയാഴ്ച രാവിലെ 10ന് കാൽലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് മുൻപായി ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചന നടക്കും. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുക്കും. തുടർന്ന് ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി,യുഡിഎഫ് കൺവീനർ എംഎം ഹസൻ, മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംപി,കേരളത്തിൽ നിന്നുള്ള എഐസിസി ഭാരവാഹികൾ,കെപിസിസി ഭാരവാഹികൾ,എംപിമാർ,എംഎൽഎമാർ,ഡിസിസി പ്രസിഡന്റുമാർ-ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും. ഡിസംബർ 20ന് അഞ്ചു ലക്ഷത്തിലധികം പ്രവർത്തകരെ അണി നിരത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ തുടർച്ചയായിട്ടാണ് ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ADVERTISEMENT കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഡിജിപി ഓഫീസ് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സിപിഎം ക്രിമിനലുകളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനേയും കെപിസിസി ഭാരവാഹിയേയും കോൺഗ്രസ് ജനപ്രതിനിധിയേയും കയ്യേറ്റം ചെയ്തു. ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് കൊണ്ട് നടക്കുന്ന അക്രമത്തെ കെപിസിസിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.

Wed Dec 2023 | 03:44:29 news

കൊല്ലം: കറുപ്പു ഭയക്കുന്ന മുഖ്യമന്ത്രിയുടെ മുന്നിലേക്ക് അടിമുടി കറുപ്പണിഞ്ഞെത്തിയ ഒരു കൂട്ടം പെൺപുലികളെ കണ്ട് ഇരട്ടങ്കൻ മാത്രമല്ല, അദ്ദേഹത്തിന്റെ ഗൺമാൻ കരിവീരൻ അനിൽ വരെ ആദ്യമൊന്ന് അമ്പരന്നു. മർദക സംഘം ഗോ ബായ്ക്ക്, പിണറായി വിജയൻ ഗോ ബായ്ക്ക് തുടങ്ങിയ മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലം നഗരത്തിൽ ഇന്നലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ അക്ഷരാർഥത്തിൽ നടുക്കിയത്. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വഹീദ, ജനറൽ സെക്രട്ടറി പ്രഭാ അനിൽ, ജില്ലാ പ്രസിഡന്റ് അഡ്വ. ഫെബ സുദർശൻ, സുവർണ, ജലജകുമാരി, സിസിലി ജോസ്, സരിത, ആശ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊല്ലത്തു നിന്നു കരുനാഗപ്പള്ളിയിലെ നവ കേരള സദസിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിയെയും സംഘത്തെയും ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം, തോപ്പിൽ കടവിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചത്. നേതാക്കൾ എല്ലാവരും കറുത്ത സാരിയും കറുത്ത ബ്ലൗസും ധരിച്ച് കരിങ്കൊടിയുമായാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ വനിതാ പോലീസ് ഇല്ലാത്തതിനാൽ ഇവരെ തടയാനോ ഇവർക്കെതിരേ നടപടിയെടുക്കാനോ ആയില്ല. ന‌ടുറോഡിൽ പതിനഞ്ച് മിനിറ്റോളം ഇവർ ഗോ ബായ്ക്ക് വിളിയുമായി കാത്തു നിന്നു. മുഖ്യമന്ത്രിയും കൂട്ടരും വളരെ അടുത്തെത്തിയപ്പോൾ നേതാക്കൾ ബസിനു മുന്നിലേക്കു ചാടിവീണ് കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ചു. മുന്നിലുണ്ടായിരുന്ന ഏതാനും വാഹനങ്ങൾ കടന്നു പോയ ശേഷമാണ് നേതാക്കൾ മുഖ്യമന്ത്രിയുടെ മുന്നിലേക്കു ചാടിവീണത്. അതോടെ വാഹനം പെട്ടെന്നു വേഗം കുറച്ചു. ഏതാനും മിനിറ്റിനുള്ളിൽ സംഘം യാത്ര തുടർന്നു. തടയാൻ വനിതാ പൊലീസും ഉണ്ടായിരുന്നില്ല. അവസാന വാഹനവും കടന്നു പോയ ശേഷം നേതാക്കൾ പിരിഞ്ഞു പോയി. പിന്നീടാണ് ആനന്ദവല്ലീശ്വരത്തും കലക്റ്ററേറ്റ് ജംക്‌ഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും പുരുഷ പോലീസ് ഉദ്യോഗസ്ഥർ ഓടിക്കിതച്ചെത്തിയത്. അവർക്ക് ഒരാളെയും പിടികൂടാനുമായില്ല.

VIDEO