Latest News

ഇന്നു കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ച്

Thu Dec 2023 | 05:04:14 news

തിരുവനന്തപുരം: നവ കേരള സദസ്സിനെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു തലസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാർച്ച്. പൊലീസ് പിണറായിയുടെ അടിമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക. ഇതേ പ്രതിഷേധവുമായി ഇന്നലെ യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്ര‌ട്ടേറിയറ്റ് മാർച്ചിനു നേരേ പൊലീസ് ക്രൂരമായ മർദനമുറയാണു സ്വീകരിച്ചത്. പെൺകുട്ടികളെ ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ച പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥർ അവരു‌ടെ വസ്ത്രവും വലിച്ചു കീറി. മുഖ്യമന്ത്രിയുടെ ​ഗൂണ്ടാ രാജിനെതിരേ പ്രതികരിക്കുന്ന യൂത്ത് കൊൺ​ഗ്രസ്- കെഎസ്‌യു പ്രവർത്തകരെ ചോരയിൽമുക്കി കൊല്ലാമെന്നു കരുതേണ്ടെന്ന് കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. കേരളത്തിലെ പൊലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും എല്ലാ പ്രവർത്തകരും ഡി ജി പി ഓഫിസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.

VIDEO