Latest News

ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Fri Dec 2023 | 04:47:05 news

ന്യൂഡൽഹി: ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കവെയാണ് ലോക്സഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ബജറ്റ് സമ്മേളനത്തിനായി ജനുവരിയിലാവും ഇനി പാർലമെന്റ് സമ്മേളിക്കുക. അതേസമയം പ്രതിപക്ഷത്തെ ഒഴിവാക്കി സുപ്രധാന ബില്ലുകൾ ഇന്നും പാർലമെൻ്റ് പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ സംബന്ധിച്ച നിയമമായിരുന്നു അതിലൊന്ന്. സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതായിരുന്നു ബില്ല്. ഇത് രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. അതേസമയം ഇന്ന് സസ്പെൻഡ് ചെയ്‌തത് 3 എംപിമാരെയാണ് ഡി കെ സുരേഷ് നകുൽനാഥ് ദീപക് ബൈജ് എന്നവരാണ് ഒടുവിലായി സസ്പെൻഡ് ചെയ്‌തത്. ഇതോടെ ആകെ സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി. പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ചതിൻ്റെ പേരിൽ ലോക്സഭയിൽ നിന്ന് മൂന്ന് എംപിമാർക്ക് കൂടി സസ്പെൻഷൻ. ഡി കെ സുരേഷ്, നകുൽനാഥ്, ദീപക് ബൈജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ലോകസഭയിൽ നിന്ന് സസ്പെൻഡ് ചെയതവരുടെ എണ്ണം 53ആയി. ഇരു സഭകളിൽ നിന്നും 81 പേരെയാണ് സസ്പെൻഡ് ചെയ്‌തത്‌. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്

VIDEO