Latest News

ശബരിമല തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ

Fri Dec 2023 | 04:51:58 news

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. ഡിസംബർ 26-ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര പമ്പയിൽ എത്തിച്ചേരുക. തുടർന്ന് ഗണപതി കോവിലിൽ ഭക്തർക്ക് ദർശനമൊരുക്കും. ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലെന്തി നീലിമല, അപ്പാച്ചിമേട്, ശബരി പീഠം വഴി വൈകിട്ട് 5:00 മണിക്ക് ശരംകുത്തിയിൽ എത്തിച്ചേരുന്നതാണ് സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി സ്വീകരിച്ച്‌ ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. തുടർന്ന്, നടയടച്ച്‌ തങ്ക അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുന്നതാണ്. പിറ്റേദിവസം രാവിലെ 10:30-നും 11:00-നും മധ്യേയാണ് മണ്ഡലപൂജ. തുടർന്ന് യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച്‌ ഭഗവാനെ യോഗനിദ്രയിലാക്കി രാത്രി 11:00 മണിക്ക് നടക്കുന്നതാണ്. ഇതോടെ, മണ്ഡലകാല തീർത്ഥാടനം സമാപിക്കും. തുടർന്ന് 30-ന് വൈകിട്ട് 4:00 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട വീണ്ടും തുറക്കുന്നതാണ്. ജനുവരി 15-നാണ് മകരവിളക്ക്

VIDEO