Latest News

ആരിഫ് മുഹമ്മദ് ഖാൻ പരിധിവിടുന്നു: വീണ്ടും ഭീഷണിയുമായി എംവി ഗോവിന്ദൻ

Sat Dec 2023 | 04:49:47 news

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ഭീഷണിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരിഫ് മുഹമ്മദ് ഖാൻ എല്ലാ പരിധികളും ലംഘിച്ചു മുന്നോട്ടു പോവുകയാണെന്നും സമീപ ദിവസങ്ങളിൽ കണ്ട ഏറ്റവും പ്രധാനപ്പെട്ട ചിത്രമിതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർവകലാശാലകളുടെ ചാൻസലർമാരായി ഉന്നത വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കാനുള്ള ബിൽ കേരള നിയമസഭ പാസാക്കി അനുമതിക്കായി ഇന്ത്യൻ പ്രസിഡന്റിന് നൽകിയിരിക്കുകയാണ്. അത് ഞങ്ങൾ നൽകിയതല്ല. സുപ്രീം കോടതിയുടെ ഇടപെടൽ വന്നപ്പോൾ ഗവർണർ തന്നെയാണ് ഈ ബിൽ ഇന്ത്യൻ പ്രസിഡന്റിന്റെ മുന്നിലെത്തിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണർ തന്നെ, പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികാരം പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്നതുമായി രാഷ്ട്രീയ സമീപനാണെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഇത്തരം ഇടപെടലുകൾ രാഷ്ട്രപതിയെ അപഹസിക്കുന്നതിനു തുല്യമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഭരണസംവിധാനത്തെ കടന്നാക്രമിക്കുകയാണ്. ഇത് ജനാധിപത്യവിരുദ്ധമാണ്. അക്രമവുമായി മുന്നോട്ടു പോകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

VIDEO