Latest News

സര്‍ക്കാരിന് കോടതിയുടെ താക്കീത്: സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന വാദം പിന്‍വലിച്ച് സര്‍ക്കാര്‍

Sat Dec 2023 | 04:52:17 news

കൊച്ചി: മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.ഹര്‍ജിക്കാരിയെ അപഹസിച്ച സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു.മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് ഹൃദയഭേദകമാണ്.ഹര്‍ജിക്കാരിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം തരാം.ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാല്‍ ഇവിടെ ആളുകള്‍ക്കു ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്‌നിറ്റിയെപ്പറ്റി സര്‍ക്കാര്‍ ഓര്‍ക്കണം.ഹര്‍ജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാന്‍ പലരും തയാറായേക്കും, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്‌നിറ്റിയും കൂടി കോടതിക്ക് ഓര്‍ക്കേണ്ടതുണ്ട്. കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ വയ്ക്കും.

VIDEO