Latest News

നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് വി.എം. സുധീരന്‍

Tue Dec 2023 | 04:52:31 news

തിരുവനന്തപുരം : നവകേരള സദസ് അക്ഷരാര്‍ഥത്തില്‍ വേസ്റ്റ് ആയിരുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. ക്രിസ്തുമസ് ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കെ റെയില്‍ സില്‍വര്‍ ലൈന്‍ ജനകീയ സമര സമിതിയുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല. സര്‍ക്കാരിനുതെല്ലെങ്കിലും ധാരണയുണ്ടായിരുന്നെങ്കില്‍ ചിന്താശക്തിയുള്ളവരുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ ആലോചന നടത്തിയിരുന്നുവെങ്കില്‍ നവകേരള സദസ് ഇതേ രീതിയല്ല ആസൂത്രണം ചെയ്യുക. മന്ത്രിമാര്‍ കൗണ്ടറുകളില്‍ ഇരുന്നു ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹാരം നിര്‍ദേശിച്ചുവെങ്കില്‍ നവകേരള സദസ് ഗുണകരമായിരുന്നു. സെക്രട്ടേറിയറ്റിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ എട്ടു ലക്ഷത്തിലധികം ഫയലുകള്‍ പരിഹാരമില്ലാതെ കെട്ടികിടക്കുമ്പോഴാണ് നവ കേരള സദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ പറ്റിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്തിനായിരുന്നു നവകേള സദസ് എന്ന പാഴ് വേലയെന്ന് ആര്‍ക്കും അറിയില്ല. സദസിലൂടെ യാതൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍ അറിയാം. യാത്ര കടന്നുപോയപ്പോള്‍ കലാപമുണ്ടാക്കാന്‍ മുഖ്യമന്ത്രി അഹ്വാനം ചെയ്തു. കലാപത്തിന് വഴിയെരുക്കിയെന്നതാണ് നവകേരള സദസിന്റെ സംഭവാനയെന്നും സുധീരന്‍ പറഞ്ഞു. ജനങ്ങള്‍ തള്ളിക്കളഞ്ഞ കെ റെയില്‍ പദ്ധതി നവകേരള സദസില്‍ വീണ്ടും തല പൊക്കി. ഈ നാടിന് ഹിതകരമല്ലാത്ത പദ്ധതിയാണിത്. പദ്ധതിക്കെതിരെ വലിയ പ്രതികരണമാണ് സംസ്ഥാനത്തുണ്ടായത്. ഇത്രയേറെ ജനരോക്ഷം ഉയര്‍ന്ന മാറ്റൊരു പദ്ധതി വേറെയില്ല. അത്രമാത്രം വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ജനങ്ങളുടെ ജിവിതത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പദ്ധതിയാണ്. സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. കെ റെയില്‍ പദ്ധതിയില്‍ നിന്ന് കമീഷന്‍ വാങ്ങുന്നതിനുള്ള അമിതാവേശമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കേരളത്തിന് കുറുകെ വന്‍ മതിലുകള്‍ കെട്ടിപ്പൊക്കി അതിനകത്ത് കല്ലും മണ്ണും നിറക്കണം. വിഴിഞ്ഞം പദ്ധതിക്ക് പോലും ആവശ്യമായ പാറ ലഭിക്കുന്നില്ല. കെ റെയില്‍ പദ്ധതിക്ക് അവശ്യമായ കല്ല് എവിടെനിന്ന് കിട്ടുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. കേരളത്തെ രണ്ടായി മുറിച്ചുമാറ്റുന്ന വന്‍മതിലാണിത്. മഴക്കാലത്തെ വെള്ളപ്പൊക്കത്തില്‍ വെള്ളം പടിഞ്ഞാറോട്ട് ഒഴുകണം. അതിന് തടസമായി വന്‍മതില്‍ മാറുമെന്ന കാര്യമെങ്കിലും സര്‍ക്കാര്‍ ഓര്‍മ്മിക്കണമെന്നും സുധീരന്‍ പറഞ്ഞു.

VIDEO