Latest News

നിലയ്ക്കലിൽ വാഹനാപകടം: 13 പേർക്കു പരുക്ക്

Tue Dec 2023 | 04:56:50 news

നിലയ്ക്കൽ: തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുമായി വന്ന വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞെത്തിയ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 13 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്.

VIDEO