Latest News

KERALAവാളയാറിൽ വൻ കഞ്ചാവ് വേട്ട

Fri Dec 2023 | 04:42:46 news

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിലായി. പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. വാളയാർ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.ഇന്നു ഉച്ചയോടു കൂടി നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി പിടികൂടിയത്.ലഹരിക്കടത്തിന് ഉപയോഗിച്ച കാറും എക്സൈസ് പിടിച്ചെടുത്തു. ക്രിസ്മസ് ന്യൂയർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വ്യാപകമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായാണ് പരിശോധന വ്യാപിപ്പിക്കുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസും എക്സൈസും അറിയിച്ചു.

VIDEO