Latest News

യുഡിവൈഎഫ് സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ്‌ കൺവീനർ

Fri Dec 2023 | 04:43:23 news

തിരുവനന്തപുരം: യുഡിഎഫിലെ പാർട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് കൺവീനർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോ​ഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഇന്ന് ചേ‍ർന്ന യോ​ഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്. ജനുവരി 10 ന് യുഡിവൈഎഫിന്റെ വിപുലമായ യോഗം നടത്തും. സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനാണ് യുഡിവൈഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ രാജ്ഭവനിലേക്ക് മാർച്ച്. സെക്രട്ടറിയേറ്റിൽ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധം ആരംഭിക്കുക. ഒരു ലക്ഷം പ്രവർത്തകരെ മാർ‌ച്ചിൽ പങ്കെടുപ്പിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

VIDEO