Latest News

കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്ക് പുതിയ നേതൃത്വം

Mon Jan 2024 | 04:55:40 news

കുവൈത്ത് സിറ്റി: ​​കോഴിക്കോട് ഡിസ്റ്റ്രിക്റ്റ് എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024 – 2025 വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരെഞ്ഞെടുത്തു. ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടിയുടെ അധ്യക്ഷതയിൽ ഒമരിയ പീസ് ഓഡിറ്റൊറിയത്തിൽ നടന്ന എക്‌സിക്കുട്ടീവ് യോഗത്തിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സുരേഷ് മാത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി സന്തോഷ് പുനത്തിൽ (പ്രസിഡന്റ്, അസീസ് തിക്കോടി, പ്രജു ടി.എം, ഷിജിത് കുമാർ ചിറക്കൽ (വൈസ് പ്രെസിഡന്റുമാർ), ഫിറോസ് നാലകത്ത് (ജനറൽ സെക്രട്ടറി), ശ്യാം പ്രസാദ് (മെമ്പർഷിപ് ഡാറ്റ, ഐ ടി), ഉബൈദ് ചക്കിട്ടക്കണ്ടി (ചാരിറ്റി ആൻഡ് വെൽഫയർ), ഇലിയാസ് തോട്ടത്തിൽ (ആർട്സ് ആൻഡ് കൾച്ചർ), രാമചന്ദ്രൻ പെരിങ്ങളം (സ്പോർട്സ്), മൻസൂർ ആലക്കൽ (ട്രഷറർ), ഷൌക്കത്ത് ആർ.എൻ (ഓഡിറ്റർ), ബഷീർ ബാത്ത, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ (അഡ്വൈസറി ബോർഡ് മെമ്പർമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.

VIDEO