Latest News

ക്യാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്‍റെ തലയ്ക്കടിച്ചയാൾ പോലീസിന്‍റെ പിടിയിലായി

Tue Jan 2024 | 05:00:28 news

കൊല്ലം :കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥും കൂട്ടുകാരും മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ ക്യാരംസ് കളിക്കുകയായിരുന്നു. കളിക്കിടയില്‍ ക്യാരംസ് കോയിന്‍ പുറത്തു പോയത് ഇഷ്ടപ്പെടാഞ്ഞ ശ്രീക്കുട്ടന്‍ ശ്രീനാഥിനെ ചീത്ത വിളിച്ചു. കളി നിര്‍ത്തി മാറിയിരുന്ന ശ്രീനാഥിനെ ശ്രീക്കുട്ടന്‍ തന്‍റെ സ്കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തു കൊണ്ട് വന്ന് മുഖത്ത് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു.

VIDEO