Latest News

മകൾക്ക് പിന്നാലെ വൈഎസ്ആറിന്റെ ഭാര്യയും കോൺഗ്രസിലേക്ക്

Thu Jan 2024 | 04:56:47 news

ന്യൂഡൽഹി: അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസ് മുഖമായിരുന്ന മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്‌ഡിയുടെ ഭാര്യ വൈ.എസ്.വിജയമ്മയും കോൺഗ്രസിലേക്ക്. നാളെ മകൾ വൈഎസ് ശർമിളയ്ക്കൊപ്പമാകും അംഗത്വം എടുക്കുക. ശർമിളയോടും വിജയമ്മയോടും ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈഎസ്ആറിന്റെ മകനും ജഗൻമോഹൻ റെഡ്ഡിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സഹോദരിയും അമ്മയും നേരത്തെ ജഗന്റെ വൈഎസ്ആർസിപി പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.

VIDEO