Latest News

ക്ഷാമബത്ത ബാധ്യതയില്ലെന്ന് സർക്കാർ കോടതിയിൽ സർവീസ് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണം – ചവറ ജയകുമാർ

Fri Jan 2024 | 04:56:55 news

ക്ഷാമബത്ത നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ച സാഹചര്യത്തിൽ സർവീസ് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. ക്ഷാമബത്ത നൽകാൻ ബാധ്യതയില്ലെന്ന വിചിത്രമായ വാദം സർക്കാർ കോടതിയിൽ നടത്തിയപ്പോൾ നവ കേരള സദസ്സ് ഉൾപ്പെടെയുള്ള സർക്കാരിൻറെ ധൂർത്ത് പരിഹാസ രൂപേണ കോടതി വാക്കാൽ പരാമർശിക്കുകയുണ്ടായി. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2019 – ൽ നിശ്ചയിച്ച ശമ്പളത്തിലാണ് 2024 ലും ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഒരു രൂപയുടെ പോലും വരുമാനവർദ്ധനവ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ല.

VIDEO