Latest News

കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Fri Jan 2024 | 04:59:59 news

വയനാട്: സംസ്ഥാനത്ത്‌ വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെത്തുടര്‍ന്നാണ് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇന്നലെ രാത്രി 10ന് അനിലിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ സഹോദരന്‍ കണ്ടത്. ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്ന അനില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു.

VIDEO