Latest News

പുതുവത്സരാഘോഷത്തിനായി ഗോവയിലേക്ക് പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Fri Jan 2024 | 05:01:03 news

കോട്ടയം: പുതുവത്സരാഘോഷത്തിനായി ഗോവയിലേക്ക് പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്തു നിന്ന് ആണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. യുവാവിന്‍റെ ഷര്‍ട്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡിസംബർ 30ന് ഗോവയിൽ എത്തിയ സഞ്ജയിനെ പുതുവൽസര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്. സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. സഞ്ജയുടെ ബന്ധുക്കൾ തലോയലപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്.

VIDEO