Latest News

ഉദ്യോഗസ്ഥർക്ക് വന്ദേഭാരതിലും യാത്രാബത്ത; ഉത്തരവിറക്കി സംസ്ഥാന ധനവകുപ്പ്

Mon Jan 2024 | 04:58:04 news

തിരുവനന്തപുരം: അഖിലേന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കും. കെ.എസ്.ആർ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത് വേണമെന്ന ശുപാർശ പരിഗണിച്ചാണ് നടപടി. 77200-140500ഉം അതിന് മുകളിലും ശമ്പള സ്‌കെയിൽ ഉള്ളവർക്ക് വന്ദേഭാരതിന്റെ എക്‌സിക്യൂട്ടിവ് ചെയറിൽ യാത്രബത്ത അനുവദിക്കും. 77200-140500ന് താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്ക് ചെയർകാറിലും യാത്ര നടത്താം. വന്ദേഭാരത് യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ് ചാർജ്, ഇൻഷുറൻസ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്ര ടിക്കറ്റുകളുടെ അസൽ ബില്ലിനൊപ്പം സമർപ്പിക്കണമെന്നും ധന വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

VIDEO